HomeNewsPoliticsഹജ് വൊളന്റിയർ തിരഞ്ഞെടുപ്പ്: മന്ത്രി ജലീലിനും ചെയർമാനുമെതിരെ അംഗങ്ങൾ

ഹജ് വൊളന്റിയർ തിരഞ്ഞെടുപ്പ്: മന്ത്രി ജലീലിനും ചെയർമാനുമെതിരെ അംഗങ്ങൾ

haj-committee

ഹജ് വൊളന്റിയർ തിരഞ്ഞെടുപ്പ്: മന്ത്രി ജലീലിനും ചെയർമാനുമെതിരെ അംഗങ്ങൾ

മലപ്പുറം ∙ ഹജ് വൊളന്റിയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന ഹജ് കമ്മിറ്റിയിലെ തർക്കം മറനീക്കി പുറത്ത്; ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവിക്കും ഹജ് മന്ത്രി കെ.ടി.ജലീലിനുമെതിരെ ആരോപണങ്ങളുമായി അംഗങ്ങൾ പരസ്യമായി രംഗത്തിറങ്ങി. സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കി രൂപീകരിച്ച കമ്മിറ്റി, ഹജ് വൊളന്റിയർ അഭിമുഖം നടത്തിയതു ഗൂഢലക്ഷ്യത്തോടെയാണെന്നു സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളായ എ.കെ.അബ്ദുറഹിമാൻ, അഹമ്മദ് മൂപ്പൻ, ഡോ. ഇ.കെ.അഹമ്മദ്കുട്ടി എന്നിവർ ആരോപിച്ചു. ചെയർമാനും മന്ത്രിക്കും തൽസ്ഥാനങ്ങളിൽ തുടരാൻ അർഹതയില്ലെന്നും വിഷയം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അവർ പറ‍ഞ്ഞു.
ഹജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ആക്ടും കേന്ദ്ര സർക്കാരിന്റെ സർക്കുലറും കാറ്റിൽപ്പറത്തിയാണ് അഭിമുഖം നടന്നതെന്നാണ് ആരോപണം. കഴിഞ്ഞ ഏഴിനും എട്ടിനുമായിരുന്നു ഇന്റർവ്യൂ. 231 പേരുമായി അഭിമുഖം നടത്തി. 54 പേരെ തിരഞ്ഞെടുത്തു. പട്ടിക ഇപ്പോൾ കേന്ദ്ര ഹജ് കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിനു വിധേയമായേ അന്തിമപ്പട്ടിക തയാറാക്കാൻ പാടുള്ളൂവെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ, അംഗം പ്രഫ. എ.കെ.അബ്ദുൽ ഹമീദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി.മൊയ്തീൻകുട്ടി എന്നിവരടങ്ങിയ കമ്മിറ്റിയാണു സർക്കാർ നിർദേശപ്രകാരം ഇന്റർവ്യൂ നടത്തിയത്.
എന്നാൽ, അംഗങ്ങളുടെ ആരോപണത്തിൽ കഴമ്പില്ലെന്നും കൃത്യമായും സത്യസന്ധമായും കാര്യങ്ങൾ നടത്തുന്നതിനോടുള്ള അസഹിഷ്ണുതയാണു ചില അംഗങ്ങൾ പുറത്തുകാട്ടുന്നത് എന്നുമാണ് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞ വർഷവും പ്രത്യേക ബോർഡ് ഉണ്ടാക്കിയാണ് എന്നോട് ആശയവിനിമയം നടത്തിയാണു മന്ത്രി ജലീലും ഇന്റർവ്യൂ നടത്തിയത്. സർക്കാരും ഉത്തരവിറക്കിയതും ഇന്റർവ്യൂ നടത്തിയതും. ഇക്കാര്യം അംഗങ്ങളെയെല്ലാം അറിയിച്ചതുമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!