HomeNewsInaugurationപേരശ്ശനൂർ ഗ്രാമീണ വായനശാല ഉദ്ഘാടനം ഞായറാഴ്ച

പേരശ്ശനൂർ ഗ്രാമീണ വായനശാല ഉദ്ഘാടനം ഞായറാഴ്ച

പേരശ്ശനൂർ ഗ്രാമീണ വായനശാല ഉദ്ഘാടനം ഞായറാഴ്ച

വളാഞ്ചേരി: പേരശ്ശനൂരിന്റെ സാംസ്‌കാരികമേഖലയുടെ പ്രവർത്തനങ്ങൾക്കായി ഗ്രാമീണ വായനശാല ഞായറാഴ്ച പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പേരശ്ശനൂർ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വൈകുന്നേരം നാലിന് സാഹിത്യകാരൻ സി. അഷറഫ് പൊന്നാനി ഉദ്ഘാടനംചെയ്യും.
bright-Academy
നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം മുഖ്യാതിഥിയാകും. വാർഡ് മെമ്പർ പ്രീതി വിജയൻ അധ്യക്ഷയാകും. വായനശാലയുടെ നേതൃത്വത്തിൽ മാസംതോറും സാംസ്‌കാരികപ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത വി.കെ.ടി. വിനു, എൻ.കെ. രതീഷ്, പി.പി. മണികണ്ഠൻ, കെ. ഷമേജ്, പി.പി. ഷാഫി എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!