HomeNewsDevelopmentsപട്ടാമ്പി പാലത്തിൽ കൈവരികൾ സ്ഥാപിച്ചു തുടങ്ങി

പട്ടാമ്പി പാലത്തിൽ കൈവരികൾ സ്ഥാപിച്ചു തുടങ്ങി

pattambi-bridge

പട്ടാമ്പി പാലത്തിൽ കൈവരികൾ സ്ഥാപിച്ചു തുടങ്ങി

പട്ടാമ്പി: പ്രളയത്തിനെ തുടർന്ന് ഭാരതപ്പുഴയിലുണ്ടായ ശകത്മായ കുത്തൊഴുക്കിനെ തുടർന്ന് ഒലിച്ചുപോയ പട്ടാമ്പി പാലത്തിലെ കൈവരികൾ പുനഃസ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. പാലത്തിലെ കൈവരികൾ ഒലിച്ചു പോകുകയും പാലത്തിനോടനുബന്ധിച്ച അപ്രോച്ചു റോഡുകൾക്ക് തകരാർസംഭവിക്കുകയും ചെയ്തതോടെ പട്ടാമ്പി പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചിരിക്കുകയാണിപ്പോൾ. ഇരുകരകളിലുമുള്ള യാത്രികർ കാൽനടയായിട്ടാണ് പട്ടാമ്പിപ്പാലത്തിലൂടെ ഇപ്പോൾ സഞ്ചരിക്കുന്നത് കൈവരികൾ പുനഃസ്ഥാപിക്കുന്നതോടെ ചെറിയ വാഹനങ്ങൾ ഒരുനിരയായി കടത്തിവിടുമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്.
pattambi-bridge
പുഴയിലെ വെള്ളം താഴ്ന്നതോടെ വിദക്തർ എത്തി പാലത്തിൻറെ തൂണുകൾക്ക് തകരാർ ഇല്ല എന്ന് റിപ്പോർട്ട് ചെയ്തതോടെയാണ് കൈവരികളും-അപ്രോച്ചു റോഡും പൂർവ്വസ്ഥിതിയിലാവുന്നതോടെ ചെറിയവാഹനങ്ങൾ കടത്തിവിടുമെന്ന് അധികൃതർ ഉറപ്പ് നൽകിയത്. എന്നാൽ പാലത്തിൻറെ ബലത്തെ സംബന്ധിച്ചു വിശദ പഠനം നടത്തിയതിനു മാത്രമേ ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് പറയപ്പെടുന്നുണ്ട്. തൃശൂർ ആസ്ഥാനമായുള്ള നിർമാണ ഏജൻസിക്കാണ് കൈവരികളുടെയും മറ്റും നിർമാണ ചുമതല നൽകിയിട്ടുള്ളത്.
pattambi-bridge


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!