HomeNewsReligionകാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കും

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കും

kadampuzha-temple

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കും

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച മുതൽ വെർച്വൽ ക്യൂ മുഖേന ദർശനം പുനരാരംഭിക്കും. രാവിലെ എട്ടുമുതൽ പകൽ 12 വരെയാണ്‌ ദർശന സമയം. കാടാമ്പുഴ ദേവസ്വം വെബ്സൈറ്റായ www.kadampuzhadevaswom.com സന്ദർശിച്ച് വെർച്വൽ ക്യൂ ലിങ്ക്‌ മുഖേന ടോക്കൺ രജിസ്റ്റർ ചെയ്യാം. കോവിഡ് 19 സാഹചര്യത്തിൽ ദേവസ്വം ഏർപ്പെടുത്തിയ നിബന്ധന പാലിച്ചുകൊണ്ട് മാത്രമേ ദർശനം അനുവദിക്കൂ.
ഭക്തരുടെ പേരിൽ ദേവസ്വം നേരിട്ട് നടത്തുന്ന മുട്ടറുക്കൽ വഴിപാടിന് നാളികേരത്തിന്റെ വില ഉൾപ്പെടെ ദേവസ്വം കൗണ്ടറിൽ ഏൽപ്പിച്ച്‌ പോകുന്നതിന് സൗകര്യമുണ്ടായിരിക്കും. ഓൺലൈൻ, മണിയോർഡർ എന്നിവ വഴിയും വഴിപാട്‌ നടത്താം. ഭക്തജനങ്ങൾ നേരിട്ട് കൊണ്ടുവരുന്ന നാളികേരങ്ങൾ സ്വീകരിക്കില്ലെന്നും നിവേദ്യ പ്രസാദങ്ങൾ വിതരണംചെയ്യുന്നതല്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!