HomeViralമൈതാനിയിൽ കാൽക്കരുത്ത്, സോഷ്യൽ മീഡിയയിൽ കൈക്കരുത്ത്; കാലിഗ്രാഫിയിൽ ഖത്തറിന്റെ കരുത്ത് വരച്ചെടുത്ത വളാഞ്ചേരി സ്വദേശി ദമ്പതികൾ താരങ്ങൾ

മൈതാനിയിൽ കാൽക്കരുത്ത്, സോഷ്യൽ മീഡിയയിൽ കൈക്കരുത്ത്; കാലിഗ്രാഫിയിൽ ഖത്തറിന്റെ കരുത്ത് വരച്ചെടുത്ത വളാഞ്ചേരി സ്വദേശി ദമ്പതികൾ താരങ്ങൾ

adhil-sameeha

മൈതാനിയിൽ കാൽക്കരുത്ത്, സോഷ്യൽ മീഡിയയിൽ കൈക്കരുത്ത്; കാലിഗ്രാഫിയിൽ ഖത്തറിന്റെ കരുത്ത് വരച്ചെടുത്ത വളാഞ്ചേരി സ്വദേശി ദമ്പതികൾ താരങ്ങൾ

വളാഞ്ചേരി: ഖത്തറിനു നേരെ ഉപരോധം ഏർപ്പെടുത്തിയ സൗദി അറേബ്യയെയും യു.എ.ഇ യെയും ഫുട്ബോളിൽ തോല്പിച്ച് മധുര പ്രതികാരം വീട്ടിയ ഖത്തറിന്റെ ആരവവും ആഹ്ലാദവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഫുട്ബോളിന് നാണക്കേടുണ്ടാക്കുന വിധം പെരുമാറിയ യു.എ.യിലെ കാണികൾ മനം മടുപ്പിച്ചെങ്കിലും ഏഷ്യൻ കപ്പ് സെമിഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് യു.എ.ഇ യെ പരാജയപ്പെടുത്തിയത് ഖത്തറിന്റെ പെരുമ വാനോളമുയർത്തി.
fan-attack
ഖത്തറികൾ സോഷ്യൽ മീഡിയയിൽ ഈ വിജയം ആഘോഷിച്ചത് ഒരു ചിത്രത്തിലൂടെയാണ്. ഖത്തറിൽ സ്ഥിരതാമസക്കാരയായ ആദിൽ മുബാറക്കും ഭാര്യ സമീഹ അബ്ദുസമദും ചേർന്ന് വരച്ച ഒരു കാലിഗ്രാഫി ചിത്രമാണ് ഇന്ന് ഖത്തറിലെങ്ങും തരംഗമായിട്ടുള്ളത്. ഖത്തർ (قطر) എന്ന നാമത്തിലെ ത്ത (ط) എന്ന അക്ഷരത്തെ അറബിയിൽ എഴുതുന്നത് ഉരുക്കു മുഷ്ടിപോലെ ആക്കാമെന്ന ആദിലിന്റെ ആശയത്തിൽ നിന്നാണ് ഇങ്ങനൊരു ചിത്രം പിറവിയെടുത്തത്. ആർക്കിടെക്ടായി സേവനമനുഷ്ഠിക്കുന്ന സമിഹയാണ് ആദിലിന്റെ ആശയത്തെ സൃഷ്ടിച്ചെടുത്തത്.
adhil-sameeha
കുറച്ച് ദിവസം മുൻപ് ഖത്തർ സൌദിയെ തകർത്ത സമയത്താണ് ദമ്പതിമാർ ഇങ്ങനൊരു ചിത്രം സൃഷ്ടിച്ചതും അൽ ഖോറിൽ ഇവർ നടത്തിവരുന്ന കഫറ്റീരിയയുടെ ഇൻസ്റ്റാഗ്രാം പേജിൽ പ്രദർശിപ്പിച്ചതും. തങ്ങളുടെ സ്വദേശികളായ ഉപഭോക്താക്കളായിരിക്കും ഈ ചിത്രം ഇത്ര വൈറലാക്കിയതെന്ന് ഇവർ വിശ്വസിക്കുന്നു.
qatar-instagram
എന്നാൽ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഖത്തർ യു.എ.ഇയെ തകർത്ത് വിട്ട് ഏഷ്യൻ കപ്പ് ഫൈനലിൽ പ്രവേശിച്ചതോടെയാണ് ഈ ചിത്രത്തിന് പുതിയൊരു മാനം കൈവന്നത്. ഇത് തങ്ങളുടെ അഭിമാന ചിഹ്നം പോലെ സ്വദേശികളും ഖത്തറിലുള്ള പ്രവാസികളും വാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതിൽ ഖത്തർ ഒളിമ്പിക് കമ്മറ്റി പ്രസിഡന്റായ ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽതാനിയും ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയും ഉൾപ്പെടും എന്നുകൂടെ അറിയുമ്പോഴാണ് ഇവരുടെ സൃഷ്ടി നയതന്ത്രപരമായുള്ള മാനങ്ങളും കൊണ്ടുവന്നു എന്നു മനസ്സിലാക്കുന്നത്.
adhil-mubarack
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് എഞ്ചിനീയറിങ്ങ് ബിരുധാരിയാണ് ആദിലും സമീഹ ആർക്കിടെക്ചർ ബിരുധാരിയും. വളാഞ്ചേരി തിണ്ടലം സ്വദേശി കൊന്നക്കാട്ടിൽ സിദ്ധീഖിന്റെ മകനാണ് ആദിൽ. സമീഹ പൂക്കാട്ടിരി സ്വദേശി സമദിന്റെ മകളാണ്. ഇവർ ഖത്തറിൽ സിദ്ധീക്സ് ഫലാഫൽ എന്ന പേരിൽ ഒരു കഫെറ്റീരിയ നടത്തിവരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!