HomeNewsLiteratureവ്യവസായി പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രം ‘ഒരു ജനകീയന്റെ ചവിട്ടടിപ്പാത’പ്രകാശനം ചെയ്തു

വ്യവസായി പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രം ‘ഒരു ജനകീയന്റെ ചവിട്ടടിപ്പാത’പ്രകാശനം ചെയ്തു

parakkottil-unni-biography

വ്യവസായി പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രം ‘ഒരു ജനകീയന്റെ ചവിട്ടടിപ്പാത’പ്രകാശനം ചെയ്തു

അങ്ങാടിപ്പുറം : പ്രമുഖ വ്യവസായി പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രം ‘ഒരു ജനകീയന്റെ ചവിട്ടടിപ്പാത’പ്രകാശനം ചെയ്തു. കടുങ്ങപുരം കെ.എസ്. ഹരിഹരൻ എഴുതിയ പുസ്തകം മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പാറക്കോട്ടിൽ ഉണ്ണിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ഷാജി അധ്യക്ഷത വഹിച്ചു.
parakkottil-unni-biography
പി.കെ. പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി. മുൻ എം.എൽ.എ വി. ശശികുമാർ, ഡോ. എ. മുഹമ്മദ്, പി.പി. വാസുദേവൻ, പി.ആർ. നരേന്ദ്രദേവ്, കെ.വാസു, കെ.സി. ലത്തീഫ്, സുബ്രഹ്മണ്യൻ, ടി.കെ. റഷീദ് അലി, കെ.എസ്. ഹരിഹരൻ, അച്യുതൻ പനച്ചിക്കുത്ത്, പാമ്പലത്ത്മണി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!