HomeNewsMeetingഎടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു

svalp-school-open

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു

എടയൂർ:എടയൂർ എസ്.വി.എ.എൽ പി സ്കൂളിൽ നവംബർ 1 ന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു. കോവിഡ് സുരക്ഷക്കാവശ്യമായ സാനിറ്റൈസർ, മാസ്ക്, കുട്ടികൾക്കുള്ള മധുര പലഹാരങ്ങൾ എന്നിവ വാർഡ് മെമ്പർമാരും ബ്ലോക്ക് മെമ്പറും ചേർന്ന് നൽകുമെന്ന് അറിയിച്ചു. സ്കൂൾ ആകർഷകമാക്കുന്ന അലങ്കാര പ്രവർത്തനങ്ങൾ, ക്ലാസ് റൂമുകളുടെ ഫോഗിംഗ് എന്നിവ വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവർ ചേർന്ന് നടത്തുമെന്നും അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ഗണേഷ് എം അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ബുഷറ നാസർ, 10 വാർഡ് മെമ്പർ അയ്യൂബ് പി.ടി, 13 വാർഡ് മെമ്പർ ദീപ സി.ടി, 14 വാർഡ് മെമ്പർ വസന്ത കെ.പി , ഉണ്ണികൃഷ്ണൻ , ഫൈസൽ, പ്രജിത്ത് എസ്, സക്കീർ ഹുസൈൻ, സക്കീർ കെ.പി, ജമാൽ പി.പി, പരമേശ്വരൻ പി, ബഷീർ പി.പി, സബീർ, ഷംസാദലി, അധ്യാപകർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!