HomeNewsAccidentsവട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

vattappara-sugar-truck

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66 ലെ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വട്ടപ്പാറയിലെ പ്രധാന വളവിൽ ഇന്ന് പുലർച്ചെ 3:45ഓടെയാണ് അപകടമുണ്ടായത്. പഞ്ചസാരയുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരിക്കില്ലാതെ രക്ഷപ്പെട്ടു.
മറിഞ്ഞ ലോറിയിൽ നിന്ന് ഓയിൽ ലീക്ക് ചെയ്ത് റോഡിൽ പരന്നത് ഫയർ ഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

No Comments

Leave A Comment

Don`t copy text!