HomeNewsInitiativesCommunity Serviceഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് മാലിന്യം നീക്കം ചെയ്യുന്ന യജ്ഞത്തിന് കൈക്കോർത്ത് വിദ്യാര്‍ഥികളും പോലീസും നാട്ടുകാരും

ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് മാലിന്യം നീക്കം ചെയ്യുന്ന യജ്ഞത്തിന് കൈക്കോർത്ത് വിദ്യാര്‍ഥികളും പോലീസും നാട്ടുകാരും

kmct-river-kuttippuram

ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് മാലിന്യം നീക്കം ചെയ്യുന്ന യജ്ഞത്തിന് കൈക്കോർത്ത് വിദ്യാര്‍ഥികളും പോലീസും നാട്ടുകാരും

കുറ്റിപ്പുറം: ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് വിദ്യാര്‍ഥികളും പോലീസും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും കൈക്കോര്‍ക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെയും മാംസാവശിഷ്ടങ്ങളുടെയും കുപ്പത്തൊട്ടിയായി മാറുന്ന ഭാരതപ്പുഴയെ പുനര്‍ജനിപ്പിക്കാനുളള യജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച സേവ് നിള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നിള പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പുഴയുടെ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങളാണ് മാലിന്യം നീക്കം ചെയ്യുന്ന യജ്ഞത്തില്‍ പങ്കാളികളായിട്ടുളളത്.
kmct-river-kuttippuram
കുറ്റിപ്പുറം സി.ഐ ശശീന്ദ്രന്‍ മേലഴിയില്‍ യജ്ഞം ഉദ്ഘാടനം ചെയ്തു. എസ്.ഐ വാസുണ്ണി, എസ്.ഒ മധു, എം.പി.എ ലത്തീഫ്, ദേവരാജന്‍ മൈക്രോ, എ.എ സുല്‍ഫിക്കര്‍, സൈനുദ്ദീന്‍ കക്കാട്ടില്‍, ടി കെ ബഷീര്‍, സിദ്ദീഖ് കുറ്റപ്പുറം, അസീസ് പാച്ചത്ത്, പി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല വളണ്ടീയർ ക്യാപ്റ്റൻ കെവി ഫാസിൽ, വളണ്ടീയർ സെക്രട്ടറി കെ സിനാൻ, വളണ്ടീയർമാരായ കെ സ്വാലിഹ്, എം റിംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!