HomeNewsGeneralഎ.വി.പി.യുടെ ചികിത്സാകേന്ദ്രത്തിന് വളാഞ്ചേരിയിൽ തറക്കല്ലിട്ടു

എ.വി.പി.യുടെ ചികിത്സാകേന്ദ്രത്തിന് വളാഞ്ചേരിയിൽ തറക്കല്ലിട്ടു

avp-valanchery

എ.വി.പി.യുടെ ചികിത്സാകേന്ദ്രത്തിന് വളാഞ്ചേരിയിൽ തറക്കല്ലിട്ടു

വളാഞ്ചേരി : കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയുടെ ചികിത്സാകേന്ദ്രത്തിന് സ്പീക്കർ എം.ബി. രാജേഷ് വളാഞ്ചേരി കുളമംഗലത്ത് തറക്കല്ലിട്ടു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷതവഹിച്ചു. വെബ്‌സൈറ്റ് ലോഞ്ചിങ് സുരേഷ് ഗോപി എം.പി.യും സമ്മേളനഹാളിന്റെ തറക്കല്ലിടൽ കെ.ടി. ജലീൽ എം.എൽ.എ.യും നടത്തി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ലോഗോപ്രകാശനവും ബ്രോഷർ പ്രകാശനം ആര്യവൈദ്യഫാർമസി ഡയറക്ടർ ബാബു വാരിയരും പദ്ധതിയുടെ പ്രഖ്യാപനം ഫാർമസി എം.ഡി. ദേവീദാസ് വാരിയരും നിർവഹിച്ചു. കൗൺസിലർ റൂബി, ഡോ. ഹുറൈർകുട്ടി, മുനീർ ഹുദവി, അഷ്‌റഫ് വെള്ളേങ്ങൽ, പി. നാരായണൻകുട്ടി, പ്രഭാകരൻ വെസ്റ്റേൺ, ടി.എം. പദ്മകുമാർ, അഷ്‌റഫലി കാളിയത്ത്, അലി നീറ്റുകാട്ടിൽ, പി.പി. ഖാലിദ്, പി. ഹസൈനാർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!