HomeNewsIncidentsകുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ കമ്പി തെറിച്ചുവീണത് എതിരെ വന്ന കാറിൽ; വീഡിയോ കാണാം

കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ കമ്പി തെറിച്ചുവീണത് എതിരെ വന്ന കാറിൽ; വീഡിയോ കാണാം

kuttippuram-bus-pipe

കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ കമ്പി തെറിച്ചുവീണത് എതിരെ വന്ന കാറിൽ; വീഡിയോ കാണാം

കുറ്റിപ്പുറം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വശത്തെ കമ്പി തെറിച്ചുവീണ് കാറിന്റെ ചില്ല് തകർന്നതായി പരാതി. ദേശീയപാതയിൽ കിൻഫ്ര പാർക്കിന് സമീപമാണ് കഴിഞ്ഞ 27ന് ഉച്ചയ്ക്ക് അപകടമുണ്ടായത്. പൈങ്കണ്ണൂർ വടക്കേപൈങ്കൽ വീട്ടിൽ ഹാഷിം ജമാൻ എന്നയാളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കമ്പി കാറിന്റെ മുൻവശത്തെ ചില്ലിന് മുകളിലേക്കുവീഴുന്നത് കാറിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിൽ പരാതിനൽകിയിട്ടുള്ളത്. അശ്രദ്ധമായി വാഹനമോടിച്ചതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ പേരിൽ കേസെടുത്തതായി എസ്.ഐ കെ.കെ. ശ്രീനി പറഞ്ഞു.
kuttippuram-bus-pipe
കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎൽ 15 എ 1049 (ആർപി‌കെ 350 പി‌വി‌എം) നമ്പർ ബസ്. ബസിന്റെ വശത്തെ കമ്പിയാണ് തെറിച്ച് എതിരേവന്ന കാറിന്റെ ചില്ലിലേയ്ക്ക് വീണത്. നിർത്താതെപോയ ബസ്‌ പിന്തുടർന്ന് കാറിലുള്ളവർ വിവരമറിയിച്ചെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നുപറഞ്ഞ് ബസ് യാത്ര തുടർന്നെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് യുവാ‍വ് ഹൈക്കോടതിയെയും സമീപിച്ചു. ബസിന്റെ പല ഭാഗങ്ങളും തുരുമ്പിച്ചതാണെന്നും ഫിറ്ന്ൈസില്ലാതെ സർവ്വീസ് നടത്തുന്നത് യാത്രക്കാർക്ക് ഭീഷണിയാണെന്നും കാണിച്ചാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
വീഡിയോ കാണാം:


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!