HomeNewsReligionപൈങ്കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കുള്ള സ്വാഗതസംഘം രൂപീകരിച്ചു.

പൈങ്കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കുള്ള സ്വാഗതസംഘം രൂപീകരിച്ചു.

sreekrishna-jayanti-painkannur

പൈങ്കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കുള്ള സ്വാഗതസംഘം രൂപീകരിച്ചു.

വളാഞ്ചേരി: പൈങ്കണ്ണൂർ അരുന്ധതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് സ്വാഗതസംഘം നിലവിൽ വന്നു. ശ്രീകൃഷ്ണ ജയന്തിയുടെ വരവറിയിച്ച് 2019 ആഗസ്റ്റ് 18ന് ഗോകുലാംഗങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തുവാനും ആഗസ്റ്റ് 23ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാവിലെ ഗോപൂജ, ഗോപരിപാലകരെ ആദരിക്കൽ എന്നിവ നടത്താൻ നിശ്ചയിച്ചു.
sreekrishna-jayanti-painkannur
നിശ്ചലദൃശ്യവും ഗോപികനൃത്തവും ദ്വാപരയുഗസ്മരണകളുണർത്തുന്ന വേഷവിധാനങ്ങളുള്ള ശോഭായാത്ര വൈകുന്നേരം 3 മണിക്ക് ആരംഭിക്കുവാനും നിശ്ചയിച്ചു. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പി.വി വാസുദേവൻ അധ്യക്ഷത വഹിക്കുകയും എൻ.കെ ഉണ്ണി ദീപം തെളിയിച്ച് ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു. എ.പി ശിവൻ, എ.പി ബാലൻ, വി.ടി പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് എൻ.കെ ഹിദേഷ് സ്വാഗതവും വൈഭവ് വിജയൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!