HomeNewsEducationScholarshipവി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഷിഫിന് സ്കോളർഷിപ്പ് കൈമാറി

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഷിഫിന് സ്കോളർഷിപ്പ് കൈമാറി

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഷിഫിന് സ്കോളർഷിപ്പ് കൈമാറി

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായുള്ള മെറിറ്റ് സ്കോളർഷിപ്പ് വിതരണം നഗരസഭ കൗൺസിലർ കെ.വി. ശൈലജ നിർവഹിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥി ടി. ഷിഫിൻ സ്കോളർഷിപ്പ് ഏറ്റു വാങ്ങി. വൈക്കത്തൂർ എ.എൽ.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ പ്രധാനധ്യാപിക സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, വൈക്കത്തൂർ എ.എൽ.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി എൻ.കെ ഷറഫുദ്ദീൻ , എസ്.ആർ.ജി കൺവീനർ പത്മാവതി, സുരേഷ് പൂവാട്ടു മീത്തൽ, വി.പി സുമേഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ. ഖദീജ സ്വാഗതവും, റിയാസ് വളാഞ്ചേരി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!