HomeNewsPoliticsചീനിച്ചോപ്പ്; എസ്.എഫ്.ഐ പൂർവ്വ കാല പ്രവർത്തക സംഗമം വളാഞ്ചേരിയിൽ സംഘടിപ്പിക്കുന്നു

ചീനിച്ചോപ്പ്; എസ്.എഫ്.ഐ പൂർവ്വ കാല പ്രവർത്തക സംഗമം വളാഞ്ചേരിയിൽ സംഘടിപ്പിക്കുന്നു

sfi

ചീനിച്ചോപ്പ്; എസ്.എഫ്.ഐ പൂർവ്വ കാല പ്രവർത്തക സംഗമം വളാഞ്ചേരിയിൽ സംഘടിപ്പിക്കുന്നു

വളാഞ്ചേരി:എസ് എഫ് ഐ അൻപതാം വാർഷികാചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടേയും എം ഇ എസ് കെ വി എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൂർവ്വ കാല പ്രവർത്തക സംഗമം ‘ചീനിച്ചോപ്പ്’ ശനിയാഴ്ച വൈകുന്നേരം 3 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഗമം എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉത്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ എ സക്കീർ, പ്രസിഡന്റ്‌ ഇ അഫ്സൽ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി എം സുജിൻ, പ്രസിഡന്റ്‌ വി പി സബ്നേഷ്, വി കെ ഹനീൻ, സി ധനജ്ഞയ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!