HomeNewsObituaryഇരിമ്പിളിയത്ത് ഏഴുവയസ്സുകാരൻ കുളത്തില്‍ വീണു മരിച്ചു

ഇരിമ്പിളിയത്ത് ഏഴുവയസ്സുകാരൻ കുളത്തില്‍ വീണു മരിച്ചു

death

ഇരിമ്പിളിയത്ത് ഏഴുവയസ്സുകാരൻ കുളത്തില്‍ വീണു മരിച്ചു

ഇരിമ്പിളിയം: ഏഴുവയസ്സുകാരൻ വീടിന് സമീപത്തെ കുളത്തിൽ വീണുമരിച്ചു. മലപ്പുറം ഇരിമ്പിളിയം കൊടുമുടി തിരുവേഗപ്പുറക്കുഴിയിലെ പള്ളിയാലില്‍ താഴത്തേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകന്‍ മുഹമ്മദ് ഷാമില്‍ (7) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. വീടിനടുത്തുള്ള കുളത്തിലാണ് ഷാമിൽ വീണത്. കൊളമംഗലം എം ഇ ടി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉടൻതന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!