HomeNewsPoliticsമലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ

മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ

sdpi-kurukkoli-moidheen

മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ

തിരൂർ: മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി നടത്തുന്ന സമര മാസം കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം എം.എൽ.എ കുറുക്കോളി മൊയ്‌ദീന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി നസീർ നിവേദനം നൽകി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അവഗണന കൂടുതൽ പ്രകടമായ സാഹചര്യത്തിൽ മുസ്ലിം ലീഗടക്കം സകല സംഘടനകളും പാർട്ടികളും ഈ ആവശ്യം സജീവമായി ഉയർത്തുന്നത് ശുഭകരമാണ്. നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയർത്തണമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ എം.എൽ.എ യോടാവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും ജില്ല വിഭജിക്കണമെന്നു തന്നെയാണ് തൻ്റെയും മുസ്ലിം ലീഗിൻ്റെയും നിലപാടെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ്‌ പുത്തനത്താണി, തിരൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ ഹംസ അന്നാര, സെക്രെട്ടറി നജീബ് തിരൂർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!