HomeNewsNRIഅന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്; നിബന്ധനകള്‍ അറിയാം

അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്; നിബന്ധനകള്‍ അറിയാം

saudia

അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്; നിബന്ധനകള്‍ അറിയാം

റിയാദ്: കൊവിഡ് മൂലം നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി പുനഃരാരംഭിക്കുന്നു. അതോടൊപ്പം സൗദിക്കു പുറത്തുനിന്നുള്ളവരെ രാജ്യത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രസിദ്ധീകരിച്ചു. ഏഴ് ദിവസം ഹോം ക്വാറന്റൈനമാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൗദിയിലേക്ക് വരുന്നവര്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കറാറില്‍ ഒപ്പിട്ടുനല്‍കണം. ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.
saudia
നിബന്ധനകള്‍ താഴെ പറയുന്നു:
ആരോഗ്യനിബന്ധനകള്‍ പാലിക്കുമെന്ന് കറാര്‍ ഒപ്പിട്ടുനല്‍കണം. ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണം. ആരോഗ്യവിഭാഗത്തിലെ ജോലിക്കാര്‍ക്ക് ഇത് 3 ദിവസമായിരിക്കും. ഹോം ക്വാറന്‍ൈനില്‍ കഴിഞ്ഞ ശേഷം സാപിള്‍പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആവണം, തത്വമിന്‍, തവക്കല്‍നാ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം, സൗദിയിലെത്തി 8 മണിക്കൂറിനുള്ളില്‍ താമസസ്ഥലത്തെത്തി അക്കാര്യം ആപ്പില്‍ അപ് ചെയ്യണം. കൊവിഡ് രോഗലക്ഷണം കണ്ടെത്തിയാല്‍ 937 എന്ന ആരോഗ്യവിഭാഗത്തിന്റെ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണം. ദൈംനംദിന ആരോഗ്യവിവരങ്ങള്‍ ആപ്പ് വഴി അറിയിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!