HomeNewsArtsപൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ സർഗവിദ്യാലയം പദ്ധതി തുടങ്ങി

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ സർഗവിദ്യാലയം പദ്ധതി തുടങ്ങി

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ സർഗവിദ്യാലയം പദ്ധതി തുടങ്ങി

വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ സർഗവിദ്യാലയം പദ്ധതി തുടങ്ങി. അക്കാദമികരംഗത്തെ പുത്തൻ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടകക്കളരിയും നാടകയാത്രകളും ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി. നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. സി. ഷെഫീന അധ്യക്ഷയായി.

അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഭാഗമായുള്ള വായനപ്പുരയുടെ സമർപ്പണവും നടന്നു. മുൻ ഡി.പി.ഒ എം.എസ്. മോഹനൻ ഉദ്ഘാടനംചെയ്തു. ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് പി. ഹൈദർ, എം.ജി. മഞ്ജൂർ, പി.പി. സുബൈർ, വി.പി. മാധവൻ, പി. അഷറഫ്, ടി.പി. ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment