HomeNewsAchievementsപൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര സന്തോഷ് ആലങ്കോടിന്

പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര സന്തോഷ് ആലങ്കോടിന്

Santhosh-Alamkode

പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര സന്തോഷ് ആലങ്കോടിന്

വളാഞ്ചേരി: വളാഞ്ചേരി മേളം ചാരിറ്റബിൾ ട്രസ്റ്റ് വാദ്യകലാരംഗത്ത് കഴിവുതെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര പഞ്ചവാദ്യകലാകാരൻ സന്തോഷ് ആലങ്കോടിന്.
Santhosh-Alamkode
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രിൻസിപ്പലായ സന്തോഷ് വാദ്യകലാരംഗത്തും തിമിലയിലും കുറഞ്ഞ കാലം കൊണ്ട് കാഴ്ചവെച്ച പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. കെ.ടി. അജയൻ, കെ.ടി. രാമകൃഷ്ണൻ, പൂക്കാട്ടിരി വിജയരാഘവപ്പൊതുവാൾ എന്നിവർ അറിയിച്ചു.
Ads
10001-രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഓഗസ്റ്റിൽ തിരുവേഗപ്പുറയിൽ നടക്കുന്ന പൂക്കാട്ടിരി അനുസ്മരണ സമ്മേളനത്തിൽവെച്ച് സമർപ്പിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!