HomeNewsTrafficAlertപട്ടാമ്പി – പുലാമന്തോൾ പാതയിൽ ഗതാഗതം നിരോധിച്ചു

പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഗതാഗതം നിരോധിച്ചു

road-work

പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഗതാഗതം നിരോധിച്ചു

പട്ടാമ്പി – പുലാമന്തോൾ പാതയിലെ പുതിയ റോഡു മുതൽ കൊപ്പം സെന്റർ വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പ്രവർത്തികളുടെ സുഖമമായ പ്രവർത്തനത്തിനായി ജൂൺ 18 മുതൽ ജൂലൈ 1 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
road-work
ആയതിനാൽ പട്ടാമ്പി ഭാഗത്തു നിന്നും കൊപ്പം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ശങ്കരമംഗലത്ത് വന്ന് ഇടത്തോട്ടുള്ള റോഡുവഴി മുതുതല, പാലത്തറ വഴി തിരുവേഗപ്പുറയിലെത്തി പോകേണ്ടതാണ്. കൊപ്പത്തു നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുളയൻകാവ്, വല്ലപ്പുഴ വഴി വന്ന് പട്ടാമ്പിയിലേക്ക് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഷൊർണ്ണൂർ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
Summary: road traffic blocked in pattambi pulamanthole road


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!