HomeNewsInitiativesCommunity Serviceനടുവട്ടം എ.യു.പി. സ്കൂളിൽ ഗാന്ധി സ്മൃതിമണ്ഡപം സമ്മാനിച്ച് വിരമിക്കുന്ന അധ്യാപകർ

നടുവട്ടം എ.യു.പി. സ്കൂളിൽ ഗാന്ധി സ്മൃതിമണ്ഡപം സമ്മാനിച്ച് വിരമിക്കുന്ന അധ്യാപകർ

gandhismriti-pazhoor-school

നടുവട്ടം എ.യു.പി. സ്കൂളിൽ ഗാന്ധി സ്മൃതിമണ്ഡപം സമ്മാനിച്ച് വിരമിക്കുന്ന അധ്യാപകർ

കുറ്റിപ്പുറം : വിരമിക്കുന്ന അധ്യാപകർ പുതുതലമുറയ്ക്കായി സ്കൂൾമുറ്റത്ത് മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ചു. നടുവട്ടം എ.യു.പി. സ്കൂളിൽനിന്നു വിരമിക്കുന്ന അധ്യാപകരായ എ. ഗീത, എ. ഉദയകുമാർ, പി.വി. ലില്ലി, സി.ടി. ഉഷ, ഇ. സുമതി എന്നിവരാണ് ഗാന്ധി സ്മൃതിമണ്ഡപം സമർപ്പിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ഹരീഷ് അനാച്ഛാദനംചെയ്തു. സ്കൂൾമാനേജർ ടി.പി. ജയപ്രകാശ് പ്രതിമയിൽ ഹാരാർപ്പണം നടത്തി. വാർഡ് അംഗം ടി. കോമളം, പി.ടി.എ. പ്രസിഡന്റ് ടി. ഹുസൈൻ, പി.സി. ജയരാജ്, എൻ. ബിജി, ടി. അബ്ദുറഹ്‌മാൻ, സ്‌കൂൾ ലീഡർ പി. ഷിംനാതലി, സി.ടി. ജ്യോതി, രംന തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!