HomeNewsGeneralഅയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി വളാഞ്ചേരി നഗരസഭ

അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി വളാഞ്ചേരി നഗരസഭ

ayyankali-wage-valanchery-2023

അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപ പ്രത്യേക പാരിതോഷികം നൽകി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോൽഘാടനം നിർവഹിച്ചു. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ 191 പേർക്കാണ് പ്രത്യേക പാരിതോഷികം ലഭിക്കുക. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ നഗര തൊഴിലുറപ്പ് ജീവനക്കാർക്കും ഓണപുടവ വിതരണം ചെയ്തിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ സദാനന്ദൻ കൊട്ടീരി, കെ വി ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ, എo സജിൻ, വി ടി റഫീക്ക് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!