HomeNewsFestivalsപുതിയങ്ങാടി നേർച്ചക്ക് കൊടിയേറി

പുതിയങ്ങാടി നേർച്ചക്ക് കൊടിയേറി

puthiyangadi-nercha

പുതിയങ്ങാടി നേർച്ചക്ക് കൊടിയേറി

തിരൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രസിദ്ധമായ തിരൂർ വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങളുടെ ആണ്ടുനേർച്ചക്ക് കൊടിയേറി. ഗജവീരന്മാരുടെ അകമ്പടിയോടെ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച കൊടിയേറ്റ വരവ് ജാറത്തിലെത്തുന്നതോടെയാണ് കൊടിയേറ്റം . പതിനായിരക്കണക്കിനാളുകളാണ് ജാതിമത ഭേദമന്യേ നാടിന്റെ നേർച്ചക്ക് പങ്കെടുക്കുക. നിലവിലെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ തെരുവ് കച്ചവടങ്ങൾക്ക് അൽപം മാന്ദ്യമുണ്ടായെങ്കിലും ജനപങ്കാളിത്തത്തിന് ഒട്ടും കുറവില്ലെന്നു തന്നെയാണ് കൊടിയേറ്റ വരവിൽ അണിനിരന്ന പുരുഷാരം തെളിയിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!