HomeTechnologyപബ്‌ ജി മൊബൈൽ ഇന്ത്യ;ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു

പബ്‌ ജി മൊബൈൽ ഇന്ത്യ;ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു

PUBG-Mobile

പബ്‌ ജി മൊബൈൽ ഇന്ത്യ;ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു

കാൺപൂർ: ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു. പബ്‌ ജി കോർപ്പറേഷനാണ് ‘പബ്‌ ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ വിപണിക്കായി തയ്യാറാക്കിയ ഗെയിം പ്രഖ്യാപിച്ചത്. പബ്‌ ജി കോർപ്പറേഷൻ കൊറിയൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ ചുമതല ചൈനീസ് കമ്പനിയായ ടെൻസെന്റിനായിരുന്നു. അതാണ് നിരോധനത്തിന് കാരണമായത്.പുതിയ ഗെയിം പൂർണമായും പ്രാദേശിക ചട്ടങ്ങൾ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കൾക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുമെന്നും കോർപ്പറേഷൻ പറയുന്നു. ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റമുണ്ടാകും. ഗെയിമിലെ കഥാപാത്രങ്ങൾ, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വെർച്വൽ സിമുലേഷൻ ട്രെയിനിംഗ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞവർ ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും ഏർപ്പെടുത്തും.ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും ഗെയിമിംഗ് സേവനങ്ങളും മെച്ചപ്പെടുത്താൻ ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്. പബ്‌ജി കോർപ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയിൽ 746 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്പോർട്സ്, വിനോദം, ഐ.ടി മേഖലകളിലായിരിക്കും നിക്ഷേപം. പുതിയ ഗെയിം പുറത്തിറക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!