HomeNewsDevelopmentsകൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു

കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു

kodumudi-colony

കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു. പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണം നടപ്പാക്കുകയെന്നും ഇതിനുള്ള ഫണ്ടനുവദിച്ചതായും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.
kodumudi-colony
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ചേർന്ന ആലോചനായോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. റജുല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഫസീല, അംഗങ്ങളായ വി.ടി. അമീർ, മമ്മു പാലോളി, കെ, മാനുപ്പ, സുൽഫി, പി.പി. ബാവ, ഷെമീം, ഹസ്സനലി, വിജയൻ, യൂസഫലി, മെറിഷ്, എസ്.സി.ഡി. ഒ. വാസുദേവൻ എന്നിവരും നിർമിതി പ്രതിനിധികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!