HomeNewsAccidentsകോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

vadakkethil-nus-palathara

കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടക്കൽ: ദേശീയ പാത 66ൽ ചങ്കുവെട്ടി പാലത്തറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ടയർ പൊട്ടിയതിനെ തുടർന്ന് ഡിവൈഡറിലിടിച്ചു കയറി. ഇന്ന് രാവിലെ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന വടക്കേതിൽ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. മുൻവശത്തെ ഇടത് ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിലെ കൂറ്റൻ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡർ മറികടന്നാണ് ബസ് നിന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ജില്ലയിൽ ഏറ്റവും തിരക്കുള്ള പാതയായ എൻ എച് 66ൽ സംഭവ സമയത്ത് മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!