HomeNewsPublic Issueകോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി

കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി

calicut-airport

കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ ആണെന്നും വലിയ വിമാനങ്ങൾക്കുള്ള അനുമതി ഈ മാസംതന്നെ ലഭിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വികസനം അടുത്ത പടിയാണ്. അത്യാവശ്യം എത്ര ഏക്കർ സ്ഥലം വേണമെന്ന് അറിയിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
karipur
ഭാവി വികസനത്തിനു കൂടുതൽ സ്ഥലം വേണ്ടിവരില്ല എന്നാണു കരുതുന്നത്. ജനത്തിന്റെ പ്രശ്നം കണക്കിലെടുത്തായിരിക്കും വികസനമെന്നും വിമാനത്താവളം ഉപദേശക സമിതി ചെയർമാൻകൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ഇന്ത്യാ കോഴിക്കോട് സ്റ്റേഷൻ മാനേജർ റാസാ അലി ഖാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
kunjali-kutty
കേന്ദ്രമന്ത്രിയുമായും ഡപ്യൂട്ടി സെക്രട്ടറിമായും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നുവെന്നും കോഴിക്കോട് വിമാനത്താവളത്തിന്റെ എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗദി എയർലൈൻസിനു പുറമേ എയർ ഇന്ത്യയ്ക്കും അനുമതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. ജിദ്ദ സർവീസ് ആരംഭിക്കുന്നതോടെ ഹജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിനു സ്വാഭാവികമായി കിട്ടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!