HomeNewsIncidentsപാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

പാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

food-poison

പാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

തിരൂരങ്ങാടി : ദേശീയപാത പാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിയൂർ തലപ്പാറ സ്വദേശികളായ വലിയപറമ്പിൽ വീട്ടിൽ പൂക്കാടൻ അഷ്‌റഫ് (40), ഭാര്യ ഷാഹിദ (35), മകൻ അൻഷിഫ് റഹ്മാൻ(16) എന്നിവരാണ് ദേഹാസ്വസ്ഥം അനുഭവപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
Ads
ദേശീയപാത പടിക്കൽ ഭാഗത്ത് വാഹനങ്ങളിലെത്തിച്ച് വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നാണ് ഇവർ പൈനാപ്പിൾ വാങ്ങിച്ചിരുന്നത്. ബുധനാഴ്ച രാത്രി പൈനാപ്പിൾ കഴിച്ച അഷ്‌രഫിനും ഭാര്യ ഷാഹിദക്കുമാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് അസഹ്യമായ വയറുവേദയും ചർദ്ദിയുമുണ്ടാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മകൻ അൻഷിഫ് റഹ്മാനും പൈനാപ്പിൾ കഴിച്ചതോടെ അൻഷിഫിനും ഇതേ അനുഭവമുണ്ടായി. തുടർന്നാണ് ഇവർ വ്യാഴാഴ്ച ഉച്ചയ്ക്ക് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.
food-poison
അന്യ സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി ദിനംപ്രതി ദേശീയ പാതയോരങ്ങളിൽ വലിയ ലോറി കളിലായി എത്തിച്ചു വിൽപ്പന നടത്തുന്ന ഇത്തരം പഴവർഗ്ഗങ്ങളിൽ വൻ തോതിൽ മാരകമായ കീടനാശിനികൾ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം പഴവർഗ്ഗങ്ങൾ വ്യാപകമായി വിൽപ്പനക്കെത്തുന്നത് തടയാൻ കർശന പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!