HomeNewsMeetingFelicitationവിജയികള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് പി.ഡി.പി.എടയൂർ പഞ്ചായത്ത് കമ്മിറ്റി

വിജയികള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് പി.ഡി.പി.എടയൂർ പഞ്ചായത്ത് കമ്മിറ്റി

pdp-edayur-felicitate

വിജയികള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് പി.ഡി.പി.എടയൂർ പഞ്ചായത്ത് കമ്മിറ്റി

എടയൂർ:എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചും ഉപഹാരം സമര്‍പ്പിച്ചും പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ഈദ് ആഘോഷിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളെ അവരുടെ ഭവനങ്ങളിലെത്തിയാണ് പ്രവര്‍ത്തകര്‍ അനുമോദനം അറിയിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും പി.ഡി.പി. പഞ്ചായത്ത് പ്രസിഡന്റ് നാസർ പീടികപ്പടി നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സൈനുദ്ദീൻ, കോയ പിണ്ടത്ത്, സജീബ് പള്ളിറോഡ്, ബാവ മൂന്നാക്കൽ, ഫാസിൽ ബാബു, ശിഹാബ്, സലാം, ഷമീജ്, ഷാനി സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന വിദ്യാമൃതം എഡ്യൃൂക്കേഷണല്‍ സ്കോളര്‍ഷിപ്പ് പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!