HomeNewsBusinessവളാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തക്ക് തുടക്കമായി

വളാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തക്ക് തുടക്കമായി

onam-fare-2022-vscb

വളാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തക്ക് തുടക്കമായി

ഉദ്ഘാടനം VSC ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസറിൻ്റെ അദ്ധ്യക്ഷതയിൽ വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ശ്രീ. അഷറഫ് അമ്പലത്തിങ്ങൽ വളാഞ്ചേരി സർവിസ് സഹകരണ ബാങ്കിൽ വെച്ച് നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ ഭരണസമിതി അംഗങ്ങളായ ഭക്തവത്സൻ ,അൻവർസാദത്ത്, നജ്മത്ത് ,കൃഷി ഓഫീസർ ഹനി ഗംഗാധരൻ, ബാങ്ക് സെക്രട്ടറി ശശികുമാർ ,ഓഡിറ്റർ മധു ,അസിസ്റ്റൻ്റ് സെക്രട്ടറി നൗഷാദ് ,ജബ്ബാർ, ഫൈസൽ, താഹിർ മറ്റു ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സർക്കാരിന്റെ ഓണം -സഹകരണ വിപണിയുടെ ഭാഗമായി കൺസ്യുമർഫെഡിന്റെ കീഴിൽ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന ഓണം പലചരക്കു വിപണിയിൽ പലചരക്കു സാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും. ബാങ്കിന്റെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് ഓണചന്ത വിപണി ഒരുക്കിയിട്ടുള്ളത്. റേഷൻ കാർഡും ആവശ്യമായ സഞ്ചിയുമായി വരുന്ന വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ ലഭിക്കുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!