HomeNewsNRI1995 മുമ്പുള്ള ഒമാൻ റിയാൽ കറൻസികൾ പിൻവലിച്ചു

1995 മുമ്പുള്ള ഒമാൻ റിയാൽ കറൻസികൾ പിൻവലിച്ചു

omani-riyal

1995 മുമ്പുള്ള ഒമാൻ റിയാൽ കറൻസികൾ പിൻവലിച്ചു

മ​സ്​​ക​റ്റ്​: കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബാ​ങ്ക്​ നോ​ട്ടു​ക​ൾ മാ​റ്റി​വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ബുധനാഴ്ച അവസാനിച്ചെന്ന് ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. 1995 ന​വം​ബ​ർ ഒ​ന്നി​ന് മു​മ്പ് ഇ​റ​ങ്ങി​യ നോ​ട്ടു​ക​ളാ​ണ്​ വി​നി​മ​യ​ത്തി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ചി​ട്ടു​ള്ള​ത്. ജൂ​ലൈ ഒ​ന്നു മു​ത​ൽ 30 ദി​വ​സ​ത്തി​ന​കം ഈ ​നോ​ട്ടു​ക​ൾ മാ​റ്റി​വാ​ങ്ങ​ണ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു.
Ads
ഈ ​നോ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ സെ​ൻ​ട്ര​ൽ ബാ​ങ്കിന്റെ റൂ​വി ഹെ​ഡ് ഓ​ഫി​സി​ലോ സ​ലാ​ല, സൊ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​ഖ​ക​ളി​ലോ ന​ൽ​കി മാ​റ്റി​യെ​ടു​ക്കേ​ണ്ട​താ​ണ് ബാങ്ക് അറിയിച്ചിരുന്നത്. 1970ൽ ​മ​സ്ക​ത്ത് ക​റ​ൻ​സി അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ സൗദി റി​യാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ൽ ഉ​ൾ​പ്പെ​ടും.
omani-riyal
100 ബൈ​സ, കാ​ൽ റി​യാ​ൽ, അ​ര റി​യാ​ൽ, ഒ​രു റി​യാ​ൽ, അ​ഞ്ച് റി​യാ​ൽ, പ​ത്ത് റി​യാ​ൽ എ​ന്നി​വ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. 1972ൽ ​പു​റ​ത്തി​റ​ക്കി​യ 100 ബൈ​സ, കാ​ൽ റി​യാ​ൽ, അ​ര റി​യാ​ൽ, ഒ​രു റി​യാ​ൽ, അ​ഞ്ച് റി​യാ​ൽ, പ​ത്ത് റി​യാ​ൽ എ​ന്നി​വ​യും 1976ൽ ​പു​റ​ത്തി​റ​ക്കി​യ 100 ബൈ​സ മു​ത​ൽ 50 റി​യാ​ൽ വ​രെ​യു​ള്ള എ​ല്ലാ നോ​ട്ടു​ക​ളും പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. 1985ൽ ​സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ പു​റ​ത്തി​റ​ക്കി​യ 100 ബൈ​സ മു​ത​ൽ 50 റി​യാ​ൽ വ​രെ എ​ല്ലാ നോ​ട്ടു​ക​ളും ഈ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടും. 1995 ന​വം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ക്കി​യ നോ​ട്ടു​ക​ളും പിൻവലിച്ചിട്ടുണ്ട്.
perfect
മു​ൻ​ഭാ​ഗ​ത്ത് തി​ള​ങ്ങു​ന്ന ഹോ​ളോ​ഗ്രാ​ഫി സെ​ക്യൂ​രി​റ്റി വ​ര​യി​ല്ലാ​ത്ത എ​ല്ലാ 50 റി​യാ​ലിന്റെയും 20 റി​യാ​ലിെന്റെ​യും 10 റി​യാ​ലിന്റെ​യും അ​ഞ്ച് റി​യാ​ലിന്റെ​യും എ​ല്ലാ നോ​ട്ടു​ക​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!