HomeNewsFestivalsഞെരളത്ത് സംഗീതോത്സവം തുടങ്ങി

ഞെരളത്ത് സംഗീതോത്സവം തുടങ്ങി

ramya-nambeeshan

ഞെരളത്ത് സംഗീതോത്സവം തുടങ്ങി

അങ്ങാടിപ്പുറം: സോപാന സംഗീതാചാര്യൻ ഞെരളത്ത് രാമ പൊതുവാളിന്റെ സ്മരണക്കായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം നടത്തുന്ന 23–-ാമത് സംഗീതോത്സവത്തിന‌് വെള്ളിയാഴ്ച ശ്രീശൈലം ഹാളിൽ തുടക്കമായി. അഞ്ച‌് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവം 19ന് സമാപിക്കും. സംഗീതോത്സവത്തിന്റെ ഭാഗമായി ഈ വർഷംമുതൽ കലാ -സംഗീതരംഗത്തെ സമഗ്ര സംഭാവനക്കായി ദേവസ്വം “മാന്ധാദ്രി പുരസ‌്കാരം’ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ‌്കാരം.
ramya-nambeeshan
സിനിമാ നടി രമ്യ നമ്പീശൻ സംഗീതോത്സവം ഉദ്ഘാടനംചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ‌് ഒ കെ വാസു അധ്യക്ഷനായി. സിഡി പ്രകാശനം മലബാർ ദേവസ്വം ബോഡ് മെമ്പർ പി എം സാവിത്രിയും പൂരം ലോഗോ പ്രകാശനം ടി എൻ ശിവശങ്കരനും നിർവഹിച്ചു. പി സി അരവിന്ദൻ, ക്ഷേത്രം തന്ത്രി പന്തലക്കോട് ദാമോദരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. രാമ പൊതുവാളിന്റെ ഭാര്യ ലക്ഷ‌്മിക്കുട്ടിയമ്മയും ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം എക്സി. ഓഫീസർ സി സി ദിനേശ് സ്വാഗതവും അസി. മാനേജർ എ എൻ ശിവപ്രസാദ് നന്ദിയും പറഞ്ഞു. വേണുഗോപാല മാരാരുടെ സോപാന സംഗീതത്തോടെയായിരുന്നു തുടക്കം. ഉദ്ഘാടനച്ചടങ്ങിനുശേഷം ജ്യോതി ദാസ് ഗുരുവായൂർ അഷ്ടപതി കച്ചേരി അവതരിപ്പിച്ചു. തുടർന്ന് വിജയശ്രീഹരിദാസിന്റേതായിരുന്നു ഉദ്ഘാടന കച്ചേരി. നല്ലൂർ നന്ദൻ, പയ്യന്നൂർ ഗോവിന്ദപ്രസാദ്, സതീഷ് വെള്ളിനേഴി എന്നിവർ പക്കമേളമൊരുക്കി.
ramya-nambeeshan
കഴിഞ്ഞ 22 വർഷമായി ഞെരളത്ത് സംഗീതോത്സത്തിന് പക്കവാദ്യമൊരുക്കിയ പ്രൊഫ. ചെമ്പൈ സി കെ വെങ്കിട്ടരാമൻ, പഴയന്നൂർ എസ് ആർ വിനോദ്, നല്ലൂർ നന്ദൻ, കോഴിക്കോട് ശ്രീകുമാർ, ഡോ. കുഴൽമന്ദം ജി രാമകൃഷ്ണൻ, പയ്യന്നൂർ ഗോവിന്ദപ്രസാദ്, വെള്ളിനേഴി സതീഷ്, അങ്ങാടിപ്പുറം ദീപേഷ് എന്നിവർക്ക് പ്രഥമ മാന്ധാദ്രി പുരസ‌്കാര വിതരണവും ഉദ്ഘാടന ചടങ്ങിൽ നടന്നു. ശനിയാഴ്ച രാവിലെ 7. 30 മുതൽ വൈകിട്ട് 6.30 വരെ സംഗീതാർച്ചന. വൈകിട്ട‌് 6.30നും, ഏഴിനും സംഗീതക്കച്ചേരി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!