HomeNewsReligionവൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

niraputhari-vaikathoor-temple

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

വളാഞ്ചേരി: വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി വിശേഷാൽ പൂജകളോടെ ആഘോഷിച്ചു. മേൽശാന്തി കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പൂജകൾ നടന്നു. നിറകതിർ എഴുന്നള്ളിപ്പ്, വിശേഷാൽ നിവേദ്യങ്ങൾ, പുത്തരി പാൽപ്പായസം എന്നിവ ഉണ്ടായി. ക്ഷേത്ര സംരക്ഷണ സമിതി പ്രസി. സുരേഷ് കുമാർ മലയത്ത്, സെക്ര. മാധവൻ ചാരുത, ട്രഷ. കൃഷ്ണരാജ്.കെ, അംഗങ്ങളായ ഇ.പി ഗോവിന്ദൻ, എ സുരേഷ് കുമാർ, എ വേണുഗോപാലൻ, സുരേഷ് പാറതൊടി, വേലായുധൻ പി പി, ബേബി കാവനാഴി, രവീന്ദ്രൻ എം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!