HomeNewsMeetingFelicitationതദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഹപ്രവർത്തകനെ അനുമോദിച്ച് ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മറ്റി

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഹപ്രവർത്തകനെ അനുമോദിച്ച് ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മറ്റി

newspaper-agents-irimbiliyam

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഹപ്രവർത്തകനെ അനുമോദിച്ച് ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മറ്റി

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ആലിൻകൂട്ടത്തിൽ നിന്നും വിജയിച്ചു മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ (NPAA) മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും പുറമണ്ണൂർ ഏജന്റുമായ കെ മുഹമ്മദ്‌ അലി കോട്ടപ്പുറത്തിനു ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ അനുമോദിച്ചു. വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ ജബ്ബാർ പാണ്ടികശാല സ്‌നോഹോപഹാരം നൽകി. ഏരിയ ജനറൽ സെക്രട്ടറി ലുക്മാൻ പൂക്കാട്ടിരി, സെക്രട്ടറിയും വലിയകുന്നു മേഖല കൺവീനറുമായ സിദ്ധീഖ് മങ്കേരി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!