HomeNewsInitiativesCommunity Serviceആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ ക്യാമ്പയിനിൽ പങ്കാളികളായി ന്യൂ റോയൽസ് ഹാജിപ്പടി

ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ ക്യാമ്പയിനിൽ പങ്കാളികളായി ന്യൂ റോയൽസ് ഹാജിപ്പടി

new-royals-hajipadi-cleaning

ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ ക്യാമ്പയിനിൽ പങ്കാളികളായി ന്യൂ റോയൽസ് ഹാജിപ്പടി

ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ന്യൂ റോയൽസ് ക്ലബ് ഹാജിപ്പടി. ക്ലബ് പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സ്വന്തം വീടുകളിലും ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂരിലെ വെറ്റിനറി സബ്സെന്ററിന്റെ പരിസര പ്രദേശങ്ങൾ ശുചീകരിച്ചു. പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ നാസർ പുളിക്കൽ നിർവ്വഹിച്ചു.
new-royals-hajipadi-cleaning
ഇതോടൊപ്പം ക്ലബ് അംഗവും ആർ ആർ ടി വളണ്ടിയറുമായ ആസിഫ് മുതുവാട്ടിലിൻ്റെ നേതൃത്വത്തിൽ കുറുമ്പത്തൂർ വില്ലേജിൽ അണുവിമുക്തമാക്കുന്ന പ്രവൃത്തികൾ നടന്നു. ശുചീകരണ പ്രവർത്തിയിൽ ക്ലബ്ബ് പ്രസിഡന്റ്‌ സതീഷ് ചന്ദ്രൻ, സുനിൽ, റിയാസ്, സാലിഹ്, ഷറഫു, സക്കീർ, അഫ്സൽ, മുനീർ, സിദീഖ്, ബദറു, ഷാഫി, റഹ്‌മാൻ ഇ.പി, നവീഷ്, റിനീഷ്, സലീം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!