HomeNewsAchievementsലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറി നെടുങ്ങോട്ടൂർ സ്വദേശി

ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറി നെടുങ്ങോട്ടൂർ സ്വദേശി

abdul-nassar

ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറി നെടുങ്ങോട്ടൂർ സ്വദേശി

കൈപ്പുറം: ഭൂമിയിലെ ഏറ്റവും ഉയർന്ന കൊടുമുടി ചവിട്ടിക്കയറി ചരിത്രം സൃഷ്ടിച്ചു നെടുങ്ങോട്ടൂർ സ്വദേശി. നെടുങ്ങോട്ടൂർ സ്വദേശിയും ഖത്തറിൽ സ്ഥിരതാമസക്കാരനുമായ പെരിങ്ങോടൻ അബ്ദുൾ നാസറാണ് ലോകത്തിലെ ഏറ്റവും ഉയർന്ന എവറസ്റ്റ് കൊടുമുടി താണ്ടിയത്.
abdul-nassar
ചാർട്ടേർഡ് അക്കൌണ്ടന്റും പ്രഭാഷകനും മോറ്റിവേഷനൽ സ്പീക്കറുമാണ് ഇദ്ദേഹം. നിരവധി സാഹസിക പർവതാരോഹണങ്ങളും മാരത്തോണുകളും പൂർത്തിയാക്കിയ അബ്ദുൽ നാസർ സാഹസങ്ങളുടെ തോഴനായാണ് അറിയപ്പെടുന്നത്. “The Roads less Travelled”എന്ന പേരിൽ തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് ഒരു പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മെയ് 16നാണ് ഇദ്ദേഹം എവറസ്റ്റിന് മുകളിലെത്തിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇദ്ദേഹം തന്റെ നേട്ടം ലോകത്തെ അറിയിച്ചത്. ആരോഹണം തുടങ്ങി മുപ്പതാം ദിവസമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഉദ്യമത്തിനിടെ തന്റെ ടീമിലുണ്ടായിരുന്ന രണ്ടു പേരുടെ മരണവും അവരുടെ കുടുംബാംഗങ്ങൾക്കുള്ള അനുശോചനവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
abdul-nasser-p


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!