HomeNewsGeneralവളാഞ്ചേരി സ്വരാജ് ലൈബ്രറിയിൽ ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ പുസ്തകശേഖരണ കാമ്പയിൻ തുടങ്ങി

വളാഞ്ചേരി സ്വരാജ് ലൈബ്രറിയിൽ ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ പുസ്തകശേഖരണ കാമ്പയിൻ തുടങ്ങി

my-book-my-library-campaign

വളാഞ്ചേരി സ്വരാജ് ലൈബ്രറിയിൽ ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ പുസ്തകശേഖരണ കാമ്പയിൻ തുടങ്ങി

വളാഞ്ചേരി : നഗരസഭയുടെ സ്വരാജ് ലൈബ്രറിയിൽ ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ എന്ന പുസ്തകശേഖരണ കാമ്പയിൻ തുടങ്ങി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ മുനവ്വർ വളാഞ്ചേരിയിൽനിന്ന് പുസ്തകം സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. മുനവ്വർ തന്റെ ശേഖരത്തിലുള്ള ഇരുപത് പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് നൽകി.
my-valanchery-my-library-campaign
സലാം വളാഞ്ചേരി, നൂറുൽ ആബിദ് നാലകത്ത്, അഷറഫലി കാളിയത്ത്, നാസർ ഇരിമ്പിളിയം, ടി.വി. ശ്രീകുമാർ, ഹസ്‌ന യഹ്‌യ, ശാലിനി ശിവപ്രസാദ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.ലൈബ്രറിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ വിദ്യാർഥികളെ വായനയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് വായനക്കൂട്ടം സംഘടിപ്പിക്കും. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!