HomeNewsFestivalsവൈക്കത്തൂർ മഹോത്സവം; ഇത്തവണയും കലവറ നിറക്കാൻ മുസ്തഫയും ഉസ്മാനും എത്തി

വൈക്കത്തൂർ മഹോത്സവം; ഇത്തവണയും കലവറ നിറക്കാൻ മുസ്തഫയും ഉസ്മാനും എത്തി

vaikathoor-fest-vegetable

വൈക്കത്തൂർ മഹോത്സവം; ഇത്തവണയും കലവറ നിറക്കാൻ മുസ്തഫയും ഉസ്മാനും എത്തി

വളാഞ്ചേരി: ഉത്സവത്തിന്റെ ആദ്യദിവസമായ ഞായറാഴ്ച കലവറ നിറക്കൽ ചടങ്ങിന്റെ ഉത്ഘാടനം വളാഞ്ചേരി ചന്തയിലെ പ്രമുഖ പച്ചക്കറി വ്യാപാരി ഉസ്മാൻ പാലാറ എന്ന മാനുപ്പ നിർവ്വഹിച്ചു. മഹോൽസവം ആരംഭിച്ച കാലം മുതൽ ഉത്സവത്തിനാവശ്യമായ പച്ചക്കറി ആദ്യം സമർപ്പിച്ച് കലവറ നിറക്കൽ ഉദ്ഘാടനം ചെയ്യുന്നത് ഇവരാണ്. ഇവരുടെ കൈനീട്ടം ഐശ്വര്യപൂർണ്ണമാണെന്ന് ക്ഷേത്രഭാരവാഹികളും അഭിപ്രായപ്പെട്ടു. തുടർന്ന് ദേശവാസികളും കാണിക്ക അർപ്പിച്ചു. ആദ്യ ദിവസത്തെ പ്രാതൽ വിതരണം ആരംഭം നഗരസഭ കൗൺസിലർ ഉണ്ണി ചാത്തൻകാവ് നിർവ്വഹിച്ചു.
vaikathoor-fest-vegetable
വൈക്കത്തൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തലമുതിർന്ന ഇരുപത്തിഅഞ്ചോളം ആദ്യകാല പ്രവർത്തകരെ ആദരിക്കുന്ന ഗുരുവദനം പ്രോഗ്രാം നഗരസഭകൗൺസിലർ ദീപ്തി ശൈലേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങുകൾക്ക് ആഘോഷകമ്മിറ്റി ചെയർമാൻ അഡ്വ: കെടി അജയൻ, ജനറൽ കൺവീനർ ശ്രീകാന്ത് കെ, എക്സിക്യുട്ടീവ് ഓഫീസർ കെവി നാരായണൻ നമ്പുതിരി, പാരമ്പര്യ ട്രസ്റ്റി വാസുദേവൻ എം, രാമകൃഷ്ണൻ സി, മുരളി എൻ, ബാലകൃഷ്ണൻ സി, ജിതു ഗോപിനാഥ്, സുധാകരൻ കെ.പി,ശ്രീജിത് സി, ശശി വി, മുരളി വി, താമി, കെ പ്രസന്ന, എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!