HomeNewsInaugurationകാട്ടിപ്പരുത്തി മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

കാട്ടിപ്പരുത്തി മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

kattipparuthi-switchon-light

കാട്ടിപ്പരുത്തി മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കാട്ടിപ്പരുത്തി മിനിമാസ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 1.5 ലക്ഷം രൂപ വകയിരുത്തി ആണ് മിനിമാസ് ലൈറ്റിന്റെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ ഇബ്രാഹീം മാരാത്ത് , മുജീബ് വാലാസി,കൗൺസിലർന്മാരായ ഈസ മാസ്റ്റർ, ഷിഹാബ് പാറക്കൽ, തസ്ലീമ നദീർ, ഷാഹിന റസാഖ്, ബദരീയ ടീച്ചർ, ഉമ്മു ഹബീബ, പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, മുസ്തഫ മാസ്റ്റർ, സുബൈർ മാസ്റ്റർ, ഹബീബ് പറമ്പയിൽ, ടി.എം രാജഗോപാലൻ,കരുണാകരൻ,വിശ്വനാഥൻ നായർ, രാജേഷ്,മമ്മുപ്പ, കുഞ്ഞിമുഹമ്മദ്, നഗരസഭ റവന്യൂ ഓഫീസർ സുധീഷ് , സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി തുടങ്ങിയവർ പങ്കെടുത്തു. മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!