HomeNewsGeneralകൽപകഞ്ചേരിയുടെ വികസനത്തിനൊരു യാത്ര; മൈൽസ് ‘വില്ലേജ് വാക്കിന്’ തുടക്കമായി

കൽപകഞ്ചേരിയുടെ വികസനത്തിനൊരു യാത്ര; മൈൽസ് ‘വില്ലേജ് വാക്കിന്’ തുടക്കമായി

kalpakanchery-miles

കൽപകഞ്ചേരിയുടെ വികസനത്തിനൊരു യാത്ര; മൈൽസ് ‘വില്ലേജ് വാക്കിന്’ തുടക്കമായി

കല്‍പകഞ്ചേരി: പഞ്ചായത്ത് ഗ്രാമ വികസന യാത്രക്ക് തുടക്കമായി. പഞ്ചായത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ, ആവശ്യങ്ങൾ, വികസന സാധ്യതകൾ എന്നിവ നേരിട്ട് മനസ്സിലാക്കി സുസ്ഥിരവും കാര്യക്ഷമവുമായ സാമൂഹിക ഇടപെടലുകള്‍ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കല്‍പകഞ്ചേരി മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് (മൈല്‍സ്) പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ‘വില്ലേജ് വാക്ക്’ എന്ന പേരില്‍ ഗ്രാമ വികസന പഠനയാത്രക്ക് തുടക്കമായി.
kalpakanchery-miles
പാറപ്പുറം വാർഡിൽ യാത്രക്ക് നേതൃത്വം നൽകി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു. ഒന്നാം വാര്‍ഡിലെ ജനപ്രധിനിതികളുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വാര്‍ഡിലെ പ്രദേശങ്ങളില്‍ സന്ദര്‍ശനവും ചര്‍ച്ചയും നടത്തി. മൈല്‍സ് ഗവേഷണ വിഭാഗത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന് പ്രാദേശിക വികസന പഠനരംഗത്തെ നൂതനരീതികളായ പി.എല്‍.എ, പി.ആര്‍.എ, രീതികളാണ് അവലംഭിക്കുന്നത്. ഈ യാത്രയുടെ ഭാഗമായി കല്‍പകഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളെ സംഗ്രഹിച്ച് കൊണ്ട് ഒരു പഠന റിപ്പോര്‍ട്ട് മൈല്‍സ് തയ്യാറാക്കും. പഞ്ചായത്തിലെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ ആവഷ്‌കരിക്കുന്നതിന് ഈ റിപ്പോര്‍ട്ട് സഹായകമാകും. പഠനയാത്രയില്‍ ബ്ലോക്ക് മെമ്പര്‍ സാബിറ എടത്തടത്തില്‍, ആശാവര്‍ക്കര്‍ സി സുഹറ, മൈല്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി കമറുദ്ധീന്‍, റിസര്‍ച്ച് ഓഫീസര്‍ പി.സി അമീറലി, കെ.എൻ ആബിദ, കെ. ശമീം, പി അബ്ദുസ്സലാം, വി ഖാസിം, എം.സി കുഞ്ഞാന്‍, എം.കെ യൂസുഫ്, മുഹമ്മദ് ഉണ്ണി തുടങ്ങിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!