HomeNewsCompetitionകുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം; എം.ഇ.എസ് ഇരിമ്പിളിയം ജേതാക്കൾ

കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം; എം.ഇ.എസ് ഇരിമ്പിളിയം ജേതാക്കൾ

kuttippuram-science-fair-2019

കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം; എം.ഇ.എസ് ഇരിമ്പിളിയം ജേതാക്കൾ

ഇരിമ്പിളിയം: രണ്ട് ദിവസമായി നടന്ന കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം സമാപിച്ചപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മേളകളിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, IT മേളകളിൽ ഒന്നാമതും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഇരിമ്പിളിയം MES HSS കുറ്റിപ്പുറം ഉപജില്ല ചാമ്പ്യൻമാരായി. 531 പോയിന്റോടെയാണ് ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ ജേതാക്കളായത്.528 പോയ്ന്റോടെ കല്ലിങ്ങൽപറമ്പ് എം.എസ്.എം.എച്.എസ്.എസ് രണ്ടാം സ്ഥാനവും 481 പോയിന്റോടെ മാവണ്ടിയൂർ ബ്രദേഴ്സ് എച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. തിളക്കമാർന്ന നേട്ടം കൈവരിച്ച ടീം MES നെ PTA , മാനേജ്മെന്റ് & സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. തുടർച്ചയായി ഒമ്പതാം തവണയും ഹയർസെക്കൻഡറി വിഭാഗം ഗണിതശാസ്ത്രോത്സവത്തിൽ മാവണ്ടിയൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.
science-fair


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!