HomeNewsInaugurationമേച്ചീരിപ്പറമ്പ് – മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു

മേച്ചീരിപ്പറമ്പ് – മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു

mankeri-mecheripaamba-road

മേച്ചീരിപ്പറമ്പ് – മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച മേച്ചീരി പ്പറമ്പ് – മങ്കേരി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, വാർഡ് മെമ്പർ കെ.ടി സൈഫുന്നീസ, ടി.അബ്ദുറഹിമാൻ ഹാജി, ടി.പി.കെ അബ്ദുള്ള,ഷാനവാസ് തുടിമ്മൽ, കെ.പി സക്കീർ,അബ്ദുള്ള ടി, റാഫി. ടി.പി, ഉമറുൽ ഫാറൂഖ്,കുഞ്ഞിവാവു വി പി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!