HomeNewsAccidentsകുറ്റിപ്പുറം-പൊന്നാനി പാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

കുറ്റിപ്പുറം-പൊന്നാനി പാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

thandalam-bike

കുറ്റിപ്പുറം-പൊന്നാനി പാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

പൊന്നാനി- കുറ്റിപ്പുറം ഹൈവേയിൽ വാഹനാപകടം, ഒരാൾ മരിച്ചു. മണ്ണാര്‍ക്കാട് കണ്ടമംഗലം പള്ളത്ത് അലിയുടെ മകന്‍ നിഷാദ് (25)ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
perfect
സൈക്കിളില്‍ എതിരെ വന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ ബൈക്ക് അരിക് ചാലിലേക്ക് മറിയുകയായിരുന്നു. നിഷാദിനൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
thandalam-bike
രണ്ട് ദിവസം മുന്‍പ് വിദേശത്തു നിന്നും അവധിക്ക് നാട്ടില്‍ വന്നതായിരുന്നു നിഷാദ്. ഗള്‍ഫിലുള്ള സുഹൃത്തിന്റെ സാധനങ്ങള്‍ പൊന്നാനിയില്‍ ഉള്ള വീട്ടിലേക്ക് എത്തിക്കാന്‍ വേണ്ടി പോകുന്നതിനിടെയായിരുന്നു അപകടം. ഉമ്മ: ആമിന. സഹോദരങ്ങള്‍: നുസൈമ, ആഷിഫ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!