HomeNewsCrimeDrugപേരശ്ശനൂർ സ്വദേശി യുവാവ് കഞ്ചാവുമായി അറസ്റ്റിൽ

പേരശ്ശനൂർ സ്വദേശി യുവാവ് കഞ്ചാവുമായി അറസ്റ്റിൽ

vijesh-drug-kuttippuram

പേരശ്ശനൂർ സ്വദേശി യുവാവ് കഞ്ചാവുമായി അറസ്റ്റിൽ

കുറ്റിപ്പുറം: പേരശ്ശനൂർ സ്വദേശി യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. കുറ്റിപ്പുറം പേരശ്ശനൂരിൽ താമസിക്കുന്ന ചെറുള്ളിപ്പറമ്പിൽ നാരായണൻ്റെ മകൻ വിജേഷ് (26) നെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. പേരശ്ശനൂർ ഭാഗത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ കഞ്ചാവ് നൽകുന്നതായി പരാതി വന്നതിനെ തുടർന്ന് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇയാള പിടികൂടിയത്. അടുത്തിടെയായി ലഹരിക്കും സ്ത്രീകൾക്കതിരെയുള്ള അക്രമത്തിനും എതിരായി വാർഡ്തലത്തിൽ ജാഗ്രതാ സമതികൾ രൂപീകരിച്ച് കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതുവഴി ലഭിച്ച വിവരവും ഇയാളെ പിടികൂടൻ സഹായകമായി. ജനപ്രതിനിധികൾ, മത-യുവജന സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ ഈ സമിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!