HomeNewsCrimeDrugകുറ്റിപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

kuttippuram-ganja-arrest

കുറ്റിപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറം : യുവാവ് കഞ്ചാവുമായി പിടിയിലായി. തവനൂർ പുത്തൻപീടിയക്കൽ ഷഹിൻഷമിഹർ (24) ആണ് വാഹന പരിശോധനയ്ക്കിടെ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. തൃശ്ശൂർ ഡി.ഐ.ജി.യുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച രാത്രിയാണ് പരിശോധന നടത്തിയത്. എസ്.ഐ.മാരായ നിഖിൽ, വാസുണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Ads
ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇവർ കഞ്ചാവുൾെപ്പടെ പലതരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവരുടെ ബൈക്കുകൾ പിടിച്ചെടുത്തു. എല്ലാവരുടെയും ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാൻ ആർ.ടി.ഒ.യ്ക്ക് പോലീസ് ശുപാർശ നൽകി.
kuttippuram-ganja-arrest
ഇവരേക്കൂടാതെ എം.ഡി.എം.എ. ഉപയോഗിക്കാനുള്ള ശ്രമത്തിനിടെ രണ്ടു യുവാക്കളെയും കുറ്റിപ്പുറം പോലീസ് വെള്ളിയാഴ്ച പിടികൂടി കേസെടുത്തു. യുവാക്കളിൽ മയക്കുമരുന്നുപയോഗം കൂടിവരുന്ന സാഹചര്യത്തിൽ അപകടകരമായും അമിതവേഗത്തിലും വാഹനമോടിക്കുന്ന യുവാക്കളെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്ക് വിധേയമാക്കി വാഹനം പിടിച്ചെടുത്ത് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!