HomeNewsCrimeDrugരേണ്ടക്കാല്‍ കിലോ കഞ്ചാവുമായി മധ്യവയസ്‌കനെ കോട്ടക്കല്‍ പൊലിസ് പിടികൂടി

രേണ്ടക്കാല്‍ കിലോ കഞ്ചാവുമായി മധ്യവയസ്‌കനെ കോട്ടക്കല്‍ പൊലിസ് പിടികൂടി

ganja-kottakkal

രേണ്ടക്കാല്‍ കിലോ കഞ്ചാവുമായി മധ്യവയസ്‌കനെ കോട്ടക്കല്‍ പൊലിസ് പിടികൂടി

കോട്ടക്കല്‍: രേണ്ടക്കാല്‍ കിലോ കഞ്ചാവുമായി മധ്യവയസ്‌കനെ കോട്ടക്കല്‍ പൊലിസ് പിടികൂടി. ചെമ്മണിയോട് സ്വദേശി ശിവദാസന്‍ (52) നെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പുത്തൂരില്‍ നടത്തിയ വാഹന പരിശോധനയില്‍ കോട്ടക്കല്‍ എസ്.ഐ കെ.അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാര്‍ക്കറ്റില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണു പിടികൂടീട്ടുള്ളത്. മേലാറ്റൂരില്‍ നിന്നും വില്‍പ്പനക്കായി കോട്ടക്കലിലേക്കു കൊണ്ടുവരുന്നതാണിതെന്നു പൊലീസ് സംശയിക്കുന്നു. യദാര്‍ഥ ഉറവിടം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ വ്യകതമാവു എന്നു പൊലീസ് പറഞ്ഞു.തിരുരങ്ങാടി തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ്, ഡപ്യൂട്ടി തഹസില്‍ദാര്‍ പി പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.vപ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാജു, സജി അലക്‌സാസര്‍, ശരണ്‍, അന്‍വര്‍ അലി എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!