HomeNewsCharityദുരന്തമേഖലയിലേക്ക് സഹായഹസ്തവുമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

ദുരന്തമേഖലയിലേക്ക് സഹായഹസ്തവുമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

malabar-kuttanad

ദുരന്തമേഖലയിലേക്ക് സഹായഹസ്തവുമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

കോട്ടക്കൽ(മലപ്പുറം):കനത്ത മഴയിൽ വ്യാപക നാശനഷ്ടം വിതച്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തെ ജനങ്ങൾക്ക് വേണ്ട ഭക്ഷ്യസാധനങ്ങളും മറ്റു അവശ്യ വസ്തുക്കളുമായി മലപ്പുറം കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. പതിറ്റാണ്ടുകൾക്കിപ്പുറം പെയ്ത കനത്ത മഴയിൽ കുട്ടനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവർക്ക് വേണ്ട ഭക്ഷ്യസാധനങ്ങളുമായാണ് അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം വ്യാഴാഴ്ച രാത്രിയോടെ യാത്ര തിരിച്ചത്.വെള്ളിയാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കലക്ടർ സുഹാസ് എസ്. (ഐ.എ.എസ്‌) ഉദ്യമം ഉദ്ഘാടനം ചെയ്തു.
malabar-kuttanad
ധനസഹായം കൈമാറുക എന്നതിനേക്കാൾ, ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെ നേരിൽ സന്ദർശിച്ച് അവസ്ഥ മനസ്സിലാക്കുക,ഭക്ഷ്യ സാധനങ്ങൾ കൈമാറുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന പതിനൊന്നംഗ സംഘം മലപ്പുറത്തുനിന്നും വണ്ടി കയറിയത്.പറഞ്ഞുകേട്ടതിനെക്കാൾ എത്രയോ ഇരട്ടിയായിരുന്നു ക്യാമ്പുകളിലും മറ്റും കഴിയുന്നവരുടെ സ്ഥിതി. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതും എത്തപ്പെടാൻ പ്രയാസവുമായ പ്രദേശമായിരുന്നു വിദ്യാർത്ഥികൾ കണ്ടെത്തിയത്.ചമ്പക്കുളം പഞ്ചായത്തിലെ എട്ട്, ഒൻപത്, പത്ത് വാർഡുകളിലെ മുന്നൂറ്റൻപത് കുടുംബങ്ങൾക്കാണ് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തത്.
malabar-kuttanad
ദിവസങ്ങളായിട്ടും ഇതാദ്യമായാണ് ഇത്രവലിയൊരു കൈത്താങ്ങ് എന്ന് നാട്ടുകാർ പറയുന്നു.ബന്ധപ്പെട്ട അധികാരികൾ പോലും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപെടുത്തുന്നു.നൂറ്റാണ്ടിന് മുൻപെങ്ങോ കേട്ടറിഞ്ഞ ദിനങ്ങളായിരുന്നു കുട്ടനാടുകാർക്ക് ഇക്കഴിഞ്ഞ ദിനങ്ങൾ. ജീവിതം പഴയപടിയാവാൻ അഞ്ചു വർഷമെങ്കിലുമെടുക്കുമെന്ന് നാട്ടുകാർ പറയുന്നു.ക്യാമ്പുകളിൽ ഭക്ഷണമൊരുക്കിയാണ് ദുരിതബാധിതർ വിദ്യാർത്ഥികളെ സ്വീകരിച്ചത്. തിരികെ ബോട്ട് കയറുമ്പോൾ പ്രതീക്ഷകളും സ്നേഹവും തുളുമ്പിയ കണ്ണീരോടെയാണ് പ്രദേശവാസികൾ യാത്രയാക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
malabar-kuttanad
അധ്യാപകരായ അക്ബർ സി, രാജേഷ് വി, അമീറുദ്ധീൻ ഇ, മുഹമ്മദ് ഷാഫി എം എന്നിവരാണ് സ്കൂൾ എൻ.എസ്.എസ് വളണ്ടിയർന്മാരായ വിദ്യാർത്ഥി സംഘത്തിന് നേതൃത്വം നൽകിയത്.
malabar-kuttanad
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ബ്ലോക്ക് മെമ്പർമാരായ പ്രസന്നകുമാരി, കെ മുരളി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, വാർഡ് മെമ്പർ പി.സതിയമ്മ തുടങ്ങിയവർ ഉദ്യമത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!