HomeNewsAccidentsവട്ടപ്പാറ വളവിൽ പിക്കപ് മറിഞ്ഞ് അപകടം

വട്ടപ്പാറ വളവിൽ പിക്കപ് മറിഞ്ഞ് അപകടം

pickup-vattappara-accident

വട്ടപ്പാറ വളവിൽ പിക്കപ് മറിഞ്ഞ് അപകടം

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ഞായറാഴച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കോട്ടക്കലിൽ നിന്ന് കൊല്ലത്തേക്ക് അലമാരയുമായി പോവുകയായിരുന്ന കെ.എൽ-55-സെഡ്-5174 നമ്പർ മഹീന്ദ്ര ബൊലേറോ പിക്കപ്പാണ് മറിഞ്ഞത്. പ്രധാന വളവിലെ ഡിവൈഡറിന് മുന്നിലുള്ള സ്പീഡ് ബ്രേക്കർ കഴിഞ്ഞ ഉടൻ പിക്കപ്പിന് പിന്നിൽ ഇടിച്ച ട്രക്ക് മുന്നിലുള്ള വാഹനത്തിനെ ഏകദേശം അറുപത് മീറ്ററുകളോളം മുന്നിലേക്ക് നിരക്കിയശേഷം റോഡിൽ മറിച്ചിടുകയും നിറുത്താതെ പോവുകയുമായിരുന്നു. വളവിൽ ക്യാമറയുടെ അറ്റകുറ്റപണികളുമായി നിന്ന യുവാക്കൾ ഓടിയെത്തി പിക്കപ്പിലെ യാത്രികരെ പുറത്തെടുത്തു. ഇവർക്ക് പരിക്കുകളില്ല. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!