HomeNewsReligionകാടാമ്പുഴയിൽ ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് തുടക്കമായി

കാടാമ്പുഴയിൽ ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് തുടക്കമായി

laksharchana

കാടാമ്പുഴയിൽ ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് തുടക്കമായി

കാടാമ്പുഴ: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഋ‌്ന്വേദ ലക്ഷാർച്ചനക്ക് പുതുവർഷത്തിൽ തുടക്കമായി. ജനുവരി ഒന്നിന് തുടങ്ങിയ ലക്ഷാർച്ചന ജനുവരി 8ന് സമാപിക്കും. ക്ഷേത്രം തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ലക്ഷാർച്ചന നടക്കുന്നത്. ക്ഷേത്രം വാതിൽ‌മാടത്തിൽ രാവിലെ 5:30 ന് തുടങ്ങി 11 മണി വരെയും ഉച്ച തിരിങ്ങ് 3.30ന് തുടങ്ങി 5 മണി വരെയുമായിരിക്കും ലക്ഷാർച്ചന.

ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ ടി.സി ബിജു സ്വാഗതവും എക്സി. എഞ്ചിനീയർ കെ വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ 2019 വർഷത്തെ ബഹുവർണ്ണ കലണ്ടറും പുറത്തിറക്കി. ലക്ഷാർച്ചനയോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വൈകുന്നേരം വിവിധ കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!