HomeNewsAccidentsകുറ്റിപ്പുറത്ത് ബസ് സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറത്ത് ബസ് സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം

Sirajunnisa-kuttippuram-accident

കുറ്റിപ്പുറത്ത് ബസ് സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: ദേശീയപാത 66ലെ മലപ്പുറം കുറ്റിപ്പുറം ചേട്ടൻ മൂടാലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങൽ ഖാദറിന്റെ മകൾ സിറാജുന്നിസ(23) യാണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻ കുഴിയിൽ റാഫിദയെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.50ഓടെ കുറ്റിപ്പുറം മൂടാലിലെ ഓഡിറ്റോറിയത്തിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. എടപ്പാളിലെ സ്വകാര്യ അശുപത്രിയിൽ ട്രെയിനിങ്ങിനായി പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പിറകെ എത്തിയ കെ.എസ്‌.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് തട്ടുകയും ഇവർ റോഡിലേക്ക് തെറിച്ച് വീഴുകായിരുന്നു. റോഡിൽ വീണ സിറാജുന്നിസയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുറ്റിപ്പുറം പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!